Home | Articles | 

Jeevan Thomas
Posted On: 03/09/18 15:35
മണിക്കൽ പാലത്തിനരികിൽ ഭക്ഷണാവശിഷ്ടങ്ങൾ തള്ളി.

 

മണിക്കൽ പാലത്തിനരികിൽ ഭക്ഷണാവശിഷ്ടങ്ങൾ തള്ളി.

ചപ്പാരപ്പടവ് പഞ്ചായത്തിലെ മണിക്കൽ - എരുവാട്ടി പാലത്തിനരികിൽ മാലിന്യ കൂമ്പാരം. ബിരിയാണി ഉൾപ്പെടെയുള്ള ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളാണ് പുഴയോരത്ത് തള്ളിയത്.തിങ്കളാഴ്ച രാവിലെയോടെയാണ് ഇത് ജനങ്ങളുടെ ശ്രദ്ധയിൽ പെട്ടത്.സമീപ ദിവസങ്ങളിൽ നടന്ന ഏതോ ആഘോഷ പരിപാടിയുടെ ഭാഗമായുള്ള അവശിഷ്ടങ്ങളാണിത്.7 പ്ലാസ്റ്റിക് കവറുകളിലായാണ് പേപ്പർ പ്ലെയിറ്റ് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ. വാഹനത്തിൽ കൊണ്ട് വന്ന് ഉപേക്ഷിച്ചതാവാമെന്ന് കരുതുന്നു.

പാലം പരിസരത്ത് സ്ട്രീറ്റ് ലൈറ്റോ മറ്റ് സംവിധാനങ്ങളോ ഇല്ലാത്തത് വിനയായി മാറുകയാണ്. ഈ മേഖല സാമൂഹ്യ ദ്രോഹികളുടെ താവളമായി മാറുമോയെന്ന് ഭയപ്പെടുകയാണ് പ്രദേശവാസികൾ. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ അടിയന്തിരമായി ഇടപെടണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
വാർഡ് മെമ്പർ രുഗ്മിണി ശശിധരന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു.ആലക്കോട് പോലീസിൽ പരാതി നൽകി.


 




Article URL:







Quick Links

ബസ് കാത്തിരിപ്പ് കേന്ദ്രം പെയിൻറ് അടിച്ച് എൻഎസ്എസ് വോളണ്ടിയർമാർ മാതൃകയായി

ബസ് കാത്തിരിപ്പ് കേന്ദ്രം പെയിൻറ് അടിച്ച് എൻഎസ്എസ് വോളണ്ടിയർമാർ മാതൃകയായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി, പെരുമ്പടവ് ബി. വി. ജെ. എം. ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ... Continue reading


പെരുമ്പടവ് BVJM ഹയർ സെക്കൻഡറി സ്കൂൾ N. S S യൂണിറ്റ് വ്യത്യസ്ഥമായ രീതിയിലാണ് പരിസ്ഥിതി ദിനാചരണം.....

പെരുമ്പടവ് BVJM ഹയർ സെക്കൻഡറി സ്കൂൾ N. S S യൂണിറ്റ് വ്യത്യസ്ഥമായ രീതിയിലാണ് പരിസ്ഥിതി ദിനാചരണം നടത്തിയത്. ലോക്ഡൗൺ കാലമായതുകൊണ്ട് വിദ്യാർത്ഥികൾ അവരുടെ വീടുകളിൽ വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുന്നതോടൊപ്പം... Continue reading


മുഖാമുഖം പരിപാടി

തേർത്തല്ലി:മേരിഗിരി ഹയർ സെക്കണ്ടറി സ്കൂൾ പാർലമെന്ററി ലിറ്ററസി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇരിക്കൂർ എം.എൽ.എ ശ്രീ. കെ.സി ജോസഫുമായി 'മുഖാമുഖം' സംഘടിപ്പിച്ചു. പ്രഗൽഭനായ പാർലമെന്റേറിയൻ, മുൻ മന്ത്രി, തുടർച... Continue reading


പകർച്ചവ്യാധികളിൽ നിന്ന് രക്ഷനേടാം

തേർത്തല്ലി:മേരിഗിരി ഹയർ സെക്കണ്ടറി സ്കൂളിൽ, തേർത്തല്ലി കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും, ആലക്കോട് ഗ്രാമപഞ്ചായത്തിൻ്റെയും ആഭിമുഖ്യത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. അഗസ്റ്റ്യൻ നേതൃത്വത്തിൽ സ്കൂളിലെ എല്ലാ ... Continue reading




പാത്തൻപാറ മേലോരംതട്ടിലെ കാപ്പിയിൽ തങ്കച്ചൻ (സെബാസ്റ്റ്യൻ )മകൾ മഹിത സെബാസ്റ്റ്യൻ അന്തരിച്ചു...... 🌹🌹🌹🙏🙏🙏😔😔😔ആദരാഞ്ജലികൾ പനി ബാധിച്ച് 3 ആഴ്ചയോളമായി ചികിത്സയിലായിരുന്നു. ബംഗളൂരുവിലെ സ്വകാര്യ... Continue reading