ബസ് കാത്തിരിപ്പ് കേന്ദ്രം പെയിൻറ് അടിച്ച് എൻഎസ്എസ് വോളണ്ടിയർമാർ മാതൃകയായി
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി, പെരുമ്പടവ് ബി. വി. ജെ. എം. ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബസ് സ്റ്റാൻഡ് പരിസരം ക്ളോറിനേഷൻ നടത്തി ശുചീകരിക്കുകയും ബസ് വെയിറ്റിംഗ് ഷെൽട്ടർ പെയിൻറ് അടിച്ചു വൃത്തിയാക്കുകയും ചെയ്തു.. വാർഡ് മെമ്പർ ജ്യോതിലക്ഷ്മി ഉദ്ഘാടനം നിർവഹിച്ചു.. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അനീഷ് അഗസ്റ്റിൻ, റോണി ഇഗ്നേഷ്യസ്, അലക്സ് ജോം, ബിജി പി. എസ്. എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രിൻസിപ്പാൾ സക്കറിയാസ് എബ്രഹാം പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നു.



