പെരുമ്പടവ് BVJM ഹയർ സെക്കൻഡറി സ്കൂൾ N. S S യൂണിറ്റ് വ്യത്യസ്ഥമായ രീതിയിലാണ് പരിസ്ഥിതി ദിനാചരണം നടത്തിയത്. ലോക്ഡൗൺ കാലമായതുകൊണ്ട് വിദ്യാർത്ഥികൾ അവരുടെ വീടുകളിൽ വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുന്നതോടൊപ്പം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മറ്റുള്ളവർക്കുമായി ഓൺലൈൻ പരിസ്ഥിതി ക്വിസ് മൽസരം സംഘടിപ്പിക്കുകയും ചെയ്തു.ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി എട്ടുമണി വരെയുള്ള സമയത്ത് മൽസരത്തിൽ പങ്കെടുക്കുന്നതിന് അവസരമുണ്ട്. ഓരോ വിഭാഗത്തിലും വിജയിക്കുന്നവർക്ക് സമ്മാനവും നൽകുന്നുണ്ട്
ഓൺലൈൻ ക്വിസ് മൽസരത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് പ്രിൻസിപ്പൽ ശ്രീ.സഖറിയാസ് അബ്രാഹം NSS പ്രോഗ്രാം ഓഫീസർ അനീഷ് അഗസ്റ്റ്യൻ എന്നിവർ അറിയിച്ചു.




