മണിക്കൽ പാലത്തിനരികിൽ ഭക്ഷണാവശിഷ്ടങ്ങൾ തള്ളി.
ചപ്പാരപ്പടവ് പഞ്ചായത്തിലെ മണിക്കൽ - എരുവാട്ടി പാലത്തിനരികിൽ മാലിന്യ കൂമ്പാരം. ബിരിയാണി ഉൾപ്പെടെയുള്ള ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളാണ് പുഴയോരത്ത് തള്ളിയത്.തിങ്കളാഴ്ച രാവിലെയോടെയാണ് ഇത് ജനങ്ങളുടെ ശ്രദ്ധയിൽ പെട്ടത്.സമീപ ദിവസങ്ങളിൽ നടന്ന ഏതോ ആഘോഷ പരിപാടിയുടെ ഭാഗമായുള്ള അവശിഷ്ടങ്ങളാണിത്.7 പ്ലാസ്റ്റിക് കവറുകളിലായാണ് പേപ്പർ പ്ലെയിറ്റ് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ. വാഹനത്തിൽ കൊണ്ട് വന്ന് ഉപേക്ഷിച്ചതാവാമെന്ന് കരുതുന്നു.
പാലം പരിസരത്ത് സ്ട്രീറ്റ് ലൈറ്റോ മറ്റ് സംവിധാനങ്ങളോ ഇല്ലാത്തത് വിനയായി മാറുകയാണ്. ഈ മേഖല സാമൂഹ്യ ദ്രോഹികളുടെ താവളമായി മാറുമോയെന്ന് ഭയപ്പെടുകയാണ് പ്രദേശവാസികൾ. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ അടിയന്തിരമായി ഇടപെടണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
വാർഡ് മെമ്പർ രുഗ്മിണി ശശിധരന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു.ആലക്കോട് പോലീസിൽ പരാതി നൽകി.