Home | Articles | 

Blue Sky
Posted On: 03/05/19 06:23

 

#ആലക്കോട്‌ ഫിലിം സിറ്റിയിൽ കഴിഞ്ഞ ദിവസം പോയ ഒരു അനുഭവക്കുറിപ്പ്‌ ഫെയ്സ്‌ ബുക്ക്‌ വഴി ഞാൻ പങ്ക്‌ വെച്ചിരുന്നു. അത്‌ പ്രകാരം തിയേറ്റർ മാനേജ്‌മന്റ്‌ എന്നെ ബന്ധപ്പെടുകയും എനിക്ക്‌ ഉണ്ടായ അനുഭവത്തിൽ ഖേദം രേഖപ്പെടുത്തുകയും, ഓരോരുത്തരും എന്നോട്‌ പങ്ക്‌ വെച്ച പരാതികൾ പരിഹരിക്കാൻ ഞാൻ അവരോടും ആവിശ്യപ്പെട്ടിരുന്നു. ഞാൻ അവരുടെ മുന്നിലേക്ക്‌ സമർപ്പിച്ച എല്ലാ പരാതികളും അവർ അംഗീകരിക്കുകയും പരിഹരിക്കാമെന്ന ഉറപ്പും നൽകിയിട്ടുണ്ട്‌.

തിയേറ്റർ ഉടമകളുമായി സംസാരിച്ച്‌ പരിഹരിച്ച പരാതികളും പരിഹാരവും.

1. ബുക്ക്‌ ചെയ്യുന്ന പ്രകാരം സീറ്റ്‌ നമ്പറും തിയേറ്ററും ലഭിക്കുന്നില്ല.
ടിക്കറ്റ്‌ ബുക്ക്‌ ചെയ്താൽ സീറ്റ്‌ നമ്പർ പ്രകാരവും, ബുക്ക്‌ ചെയ്ത തിയേറ്ററിൽ തന്നെ ഷോ കാണിക്കണം.

> ബുക്ക്‌ ചെയ്യുന്ന സീറ്റ്‌ നമ്പർ പ്രകാരവും തിയേറ്റർ പ്രകാരവും മാത്രമേ ഇരിക്കാൻ അനുവദിക്കുകയുള്ളൂ.

2. ടിക്കറ്റ്‌ വില ഒന്നിന്‌ 110 ആണെങ്കിലും ഓൺലൈൻ ആയി ബുക്ക്‌ ചെയുമ്പോൾ 134 രൂപയിൽ എത്തുന്നുണ്ട്‌. ഓൺലൈനിൽ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുമ്പോൾ വിലയിൽ വലിയ വ്യത്യാസം വരുന്നുണ്ട്‌ അത്‌ പരിഹരിക്കാൻ ആവശ്യമായ്‌ നടപടി സ്വീകരിക്കണം.

> മുൻകൂട്ടി സീറ്റ്‌ ബുക്ക്‌ ചെയ്യുന്നതിന്‌ ബുക്കിംഗ്‌ ചാർജ്ജ്‌ 10 രൂപ ഈടാക്കുന്നുണ്ട്‌. തിയേറ്ററിൽ നേരിട്ട്‌ വന്ന് ബുക്ക്‌ ചെയ്യുമ്പോഴും 10 രൂപ ഈടാക്കുന്നുണ്ട്‌. ബാക്കി വരുന്ന തുക ഓൺലൈൻ സർവ്വീസ്‌ ചാർജ്ജ്‌ ആണ്‌ അത്‌ ഓൺലൈൻ പ്രൊവൈഡർ ഈടാക്കുന്നതാണ്‌.

3. അവിടെ നിന്ന് ലഭിക്കുന്ന ചായ, ഫ്രൂട്ടി തുടങ്ങിയ പാനീയങ്ങൾക്കും സ്നാക്സുകൾക്കും അന്യായ വിലയാണ്‌. വില കുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.

> ഭക്ഷണ പാനീയങ്ങളുടെ വില കുറക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതാണ്‌.

4. തിയേറ്ററിലേക്ക്‌ വരുന്ന വാഹനങ്ങൾ പകുതിയിലേറെയും പാർക്ക്‌ ചെയ്യുന്നത്‌ മെയിൻ റോഡിന്റെ ഇരുവശത്ത്‌ ആയിട്ടാണ്‌. അത്‌ റോഡിൽ ബ്ലോക്ക്‌ ആവുകയും ആക്സിഡന്റ്‌ ഉണ്ടാവാൻ സാധ്യതയും ഒരുക്കുന്നു. തിയേറ്ററിൽ വരുന്ന മുഴുവൻ വാഹനവും തിയേറ്ററിന്റെ വാഹന പാർക്കിൽ പാർക്ക്‌ ചെയ്യാനുള്ള സൗകര്യം ഒരുക്കി കൊടുക്കണം.

> പാർക്കിംഗ്‌ സൗകര്യം തിയേറ്റർ കോമ്പൗണ്ടിനകത്ത്‌ തന്നെ നിലവിൽ ഉണ്ട്‌. മാക്സിമം വാഹനങ്ങൾ റോഡിൽ നിന്ന് ഒഴിവാക്കി കോമ്പൗണ്ടിനകത്ത്‌ തന്നെ പാർക്ക്‌ ചെയ്യുവാനുള്ള സംവിദാനം കാണാം.

5. സാദാരണക്കാരായ പലർക്കും ഓൺലൈൻ ബുക്കിംഗ്‌ എന്താണെന്ന് പോലും അറിയാത്തവർ ഇന്നുണ്ട്‌. അങ്ങനുള്ളവർ അവിടെ വന്ന് ടിക്കറ്റ്‌ കിട്ടാതെ മടങ്ങുന്നു എന്ന പരാതിയുണ്ട്‌. സീറ്റ്‌ മുഴുവൻ ബുക്കിംഗ്‌ ചെയ്യുന്നതിന്‌ വിടാതെ അവിടെ വന്ന് എടുക്കുന്ന സാദാരണക്കാർക്ക്‌‌ വേണ്ടി കുറച്ച്‌‌ സീറ്റുകൾ നീക്കി വെക്കണം.

> ഇങ്ങന വരുന്നവർക്ക്‌ ടിക്കറ്റ്‌ ലഭിക്കാൻ 30 സീറ്റ്‌ വരെ ഒഴിച്ചിടാനുള്ള സംവിദാനം ഒരുക്കിയിട്ടുണ്ട്‌.

ആലക്കോട്‌ ഫിലിം സിറ്റി; മലയോര മേഖലയിലെ ഒരു കൂട്ടം ആൾക്കാരുടെ പ്രയത്നമാണ്‌ ഇത്‌, അവരുടെ സ്വപ്നമാണിത്‌ എന്ന് തന്നെ പറയാം. മലയോര ജനതയ്ക്ക്‌ വേണ്ടി പണിത ഒരു സ്ഥാപനം, മലയോര ജനതയ്ക്‌ എന്റർറ്റൈന്മെന്റിന്‌ ഒരു അവസരം ഒരുക്കുകയാണ്‌ ഇവർ. പുതിയ ഒരു സംരഭവും പുതിയ മാനേജ്മെന്റും ആയതിനാൽ തുടക്കത്തിലുള്ള പാളിച്ചകൾ പലതും സംഭവിക്കുന്നുണ്ട്‌. അതൊക്കെ ചൂണ്ടി കാണിച്ച്‌ അവരെ കൊണ്ട്‌ തിരുത്തിപ്പിക്കുക. അവർ തിരുത്താൻ തയ്യാറാണ്‌...

Shameer naduvil



Article URL:







Quick Links

ബസ് കാത്തിരിപ്പ് കേന്ദ്രം പെയിൻറ് അടിച്ച് എൻഎസ്എസ് വോളണ്ടിയർമാർ മാതൃകയായി

ബസ് കാത്തിരിപ്പ് കേന്ദ്രം പെയിൻറ് അടിച്ച് എൻഎസ്എസ് വോളണ്ടിയർമാർ മാതൃകയായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി, പെരുമ്പടവ് ബി. വി. ജെ. എം. ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ... Continue reading


പെരുമ്പടവ് BVJM ഹയർ സെക്കൻഡറി സ്കൂൾ N. S S യൂണിറ്റ് വ്യത്യസ്ഥമായ രീതിയിലാണ് പരിസ്ഥിതി ദിനാചരണം.....

പെരുമ്പടവ് BVJM ഹയർ സെക്കൻഡറി സ്കൂൾ N. S S യൂണിറ്റ് വ്യത്യസ്ഥമായ രീതിയിലാണ് പരിസ്ഥിതി ദിനാചരണം നടത്തിയത്. ലോക്ഡൗൺ കാലമായതുകൊണ്ട് വിദ്യാർത്ഥികൾ അവരുടെ വീടുകളിൽ വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുന്നതോടൊപ്പം... Continue reading


മുഖാമുഖം പരിപാടി

തേർത്തല്ലി:മേരിഗിരി ഹയർ സെക്കണ്ടറി സ്കൂൾ പാർലമെന്ററി ലിറ്ററസി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇരിക്കൂർ എം.എൽ.എ ശ്രീ. കെ.സി ജോസഫുമായി 'മുഖാമുഖം' സംഘടിപ്പിച്ചു. പ്രഗൽഭനായ പാർലമെന്റേറിയൻ, മുൻ മന്ത്രി, തുടർച... Continue reading


പകർച്ചവ്യാധികളിൽ നിന്ന് രക്ഷനേടാം

തേർത്തല്ലി:മേരിഗിരി ഹയർ സെക്കണ്ടറി സ്കൂളിൽ, തേർത്തല്ലി കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും, ആലക്കോട് ഗ്രാമപഞ്ചായത്തിൻ്റെയും ആഭിമുഖ്യത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. അഗസ്റ്റ്യൻ നേതൃത്വത്തിൽ സ്കൂളിലെ എല്ലാ ... Continue reading




പാത്തൻപാറ മേലോരംതട്ടിലെ കാപ്പിയിൽ തങ്കച്ചൻ (സെബാസ്റ്റ്യൻ )മകൾ മഹിത സെബാസ്റ്റ്യൻ അന്തരിച്ചു...... 🌹🌹🌹🙏🙏🙏😔😔😔ആദരാഞ്ജലികൾ പനി ബാധിച്ച് 3 ആഴ്ചയോളമായി ചികിത്സയിലായിരുന്നു. ബംഗളൂരുവിലെ സ്വകാര്യ... Continue reading