തേർത്തല്ലി:മേരിഗിരി ഹയർ സെക്കണ്ടറി സ്കൂൾ പാർലമെന്ററി ലിറ്ററസി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇരിക്കൂർ എം.എൽ.എ ശ്രീ. കെ.സി ജോസഫുമായി
'മുഖാമുഖം' സംഘടിപ്പിച്ചു. പ്രഗൽഭനായ പാർലമെന്റേറിയൻ, മുൻ മന്ത്രി, തുടർച്ചയായി 4 പതിറ്റാണ്ടോളം ഇരിക്കൂർ മണ്ഡത്തിലെ എം.എൽ.എ മലയോര ഹൈവേയുടെ ശിൽപി എന്നിങ്ങനെ വിസന പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ ശ്രീ. കെ.സി ജോസഫുമായുള്ള മുഖാമുഖം പരിപാടി കുട്ടികൾക്ക് പുതിയ അനുഭവ പാഠങ്ങൾ പകർന്നു നൽകി. പാർലമെന്റെറി ജനാധിപത്യ സംവിധാനത്തെക്കുറിച്ചും ഭരണഘടനയെക്കുറിച്ചും വിദ്യാർത്ഥികൾക്ക് അറിവ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് പാർലമെന്റെറി ക്ലബ്ബ് സ്കൂളുകളിൽ പ്രവർത്തിക്കുന്നത്.
ശ്രീ.കെ.സി ജോസഫ് മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യ്തു. പ്രിൻസിപ്പാൾ ശ്രീ.സിജോം സി.ജോയി, വൈസ് പ്രിൻസിപ്പാൾ ശ്രീമതി. മേരിക്കുട്ടി എം.ജോസഫ്, പാർലമെന്റെറി ക്ലബ്ബ് കണ്ണൂർ ജില്ലാ കോർഡിനേറ്റർ ശ്രീ. സക്കറിയാസ് അബ്രാഹം, സി. റെജീനാമ്മ മാത്യു, പി.ടി.എ പ്രസിഡന്റ് ശ്രീ. ജോജി കന്നിക്കാട്ട്, എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി. സോണിയ ബിജു, കുമാരി അന്ന ബിജു എന്നിവർ പ്രസംഗിച്ചു.